പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയടങ്ങുന്ന സംഘത്തെ ഗുജറാത്തിലേക്ക് അയച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും സുരക്ഷയിലും ജിവിത നിലവാരത്തിലും ജനാധിപത്യപരമായ കീഴവഴക്കങ്ങളിലും ഇന്ത്യയിലെ 'നമ്പര്‍ വണ്‍' എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം സ്വന്തം സര്‍ക്കാരിനാല്‍ വാഴ്ത്തപ്പെടുന്ന കേരളത്തിന്, ആയിരങ്ങളെ വംശഹത്യക്ക് ഇരയാക്കിയ, കോര്‍പ്പറേറ്റ് ദാസ്യത്തില്‍ പ്രവര്‍ത്തിക്കുന്ന, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തില്‍ നിന്ന് എന്താണ് പഠിക്കാനുള്ളത് എന്നതാണ് രാഷ്ട്രീയ കേരളം ഉയര്‍ത്തിയ ചോദ്യം.
Original reporting. Fearless journalism. Delivered to you.